ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റ് അപേക്ഷ നടപടികൾ ആരംഭിച്ചു

രാജ്യത്തിന് കാവലാകാൻ യുവാക്കൾക്ക് അവസരം ഒരുക്കി ഇന്ത്യൻ ആർമി. അഗ്നിവീർ റിക്രൂട്ട്മെന്റ്റ് റാലിയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.
ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റ് 2024ന്റെ അപേക്ഷാ ഫോമുകൾ joinindianarmy.nic.in & .
17നും 21നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി ഒഴിവുകളിലേക്ക് കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ട്രേഡ്‌സ്മാൻ ഒഴിവുകളിൽ കുറഞ്ഞത് എടാം കാസ് വിജയം നേടിയിരിക്കണം.
ഏഴുത്ത് പരീക്ഷ ഏപ്രിലിൽ നടക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ കായിക ക്ഷമത പരിശോധന നടത്തും.
അപേക്ഷകർക്ക് ആവശ്യമായ രേഖകൾ വിവരങ്ങൾ
പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് (വിശദാംശങ്ങൾ മെട്രിക് സർട്ടിഫിക്കറ്റ് അനുസരിച്ച് കർശനമായി പൂരിപ്പിക്കണം: പേര്, പിതാവിന്റെ പേര്, അമ്മയുടെ പേര്, ജനന തീയതി).
സാധുവായ വ്യക്തിഗത ഇ-മെയിൽ വിലാസം, വ്യക്തിഗത മൊബൈൽ നമ്പർ. സംസ്ഥാനം, ജില്ല, തഹസിൽ/ താമസത്തിന്റെ ബ്ലോക്ക് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകണം (JCO/OR എൻറോൾമെൻ്റ് അപേക്ഷക്ക് മാത്രം).
സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (10 Kb 23m 20 Kb 20.jpg ഫോർമാറ്റിൽ) ആവശ്യമാണ്. ഒപ്പിന്റെ സ്‌കാൻ ചെയ്ത ഫോട്ടോയും (5 Kb മുതൽ 10 Kb വരെ, .jpg ഫോർമാറ്റിൽ) നടപടികളിൽ ആവശ്യമാണ്.
പത്താം ക്ലാസിൻ്റെ വിശദമായ മാർക്ക് ഷീറ്റ്, മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷ സമർപ്പിക്കുന്ന വിഭാഗത്തിൻ്റെ യോഗ്യതാ മാനദണ്ഡം അനുസരിച്ച് അപേക്ഷാ ഫോമിൽ പൂരിപ്പിക്കണം.