കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ത ട്രെയിൻ പുറപ്പെട്ടു; പച്ചക്കൊടി വീശി രാജഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ത സ്പെഷൽ ട്രെയിൻ യാത്ര പുറപ്പെട്ടു. രാവിലെ പത്തിന് കൊച്ചുവേളിയിൽ നിന്നാണ് ആദ്യസർവീസ് ആരംഭിച്ചത്.
20 കോച്ചുകളുള്ള സ്ലീപ്പർ ട്രെയിനിൽ 972 യാത്രക്കാരാണുള്ളത്. മുൻ റെയിൽവേമന്ത്രി ഒ. രാജഗോപാൽ ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്തു. എല്ലാ സ്റ്റേഷനുകളിലും ട്രെയിനിന് ബിജെപി പ്രവർത്തകർ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോട്ടയത്ത് യാത്രക്കാർക്ക് സ്വീകരണം നല്കും. പന്ത്രണ്ടിനു പുലർച്ചെ രണ്ടോടെ ട്രെയിൻ അയോധ്യയിലെത്തും. പിറ്റേന്നാണ് മടക്കയാത്ര.
രാമക്ഷേത്ര ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 സ്പെഷൽ ട്രെയിൻ സർവീസുകളാണ് നടത്തുന്നത്. 24 എണ്ണം കേരളത്തിൽ നിന്നാണ്. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽനിന്നാണ് സർവീസ്. 3,300 രൂപയാണ് നിരക്ക്.