സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലെൻസ് തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ടൂൺസ് അനിമേഷൻ സ്റ്റുഡിയോയിൽ സംഘടിപ്പിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർട്ടിഫിക്കറ്റ് ഇൻ ഗ്രാഫിക് ഡിസൈനിങ്, സർട്ടിഫിക്കറ്റ് ഇൻ മോഷൻ ഗ്രാഫിക്‌സ് കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ കോപ്പികൾ സഹിതം ജില്ലാ നൈപുണ്യ വികസന കാര്യാലയം, പാപ്പനംകോട്, തിരുവനന്തപുരം ഓഫീസിൽ നേരിട്ടോ, forms.gle/vdxkhkLWoo3wGjWd8 എന്ന ഗൂഗിൾ ഫോം മുഖേനയോ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 7994446923, 0471 4342555
വെബ്‌സൈറ്റ്: toonzacademy.com