റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: മുല്ലശ്ശേരിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്. മുല്ലശ്ശേരി വില്ലമരിയ കോൺവെൻ്റിലെ സിസ്റ്റർ സോണിയ ജോണി (35) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ് സ്കൂളിലെ അധ്യാപികയാണ് സിസ്റ്റർ സോണിയ. സ്കൂളിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവര്‍ ബൈക്ക് ഇടിച്ച് തെറിച്ചുവീണു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്റർ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. ബൈക്ക് യാത്രികനായ യുവാവിനും പരിക്കുണ്ട്.