കേളകത്ത് കോടികളുടെ നിക്ഷേപത്തട്ടിപ്പ്; വ്യാപാരികൾ ജില്ലാ ഓഫീസിനു മുന്നിൽ ധർണ നടത്തി

കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് നടത്തിയ കോടികളുടെ നിക്ഷേപ തട്ടിപ്പിനും ആഴ്ചക്കുറി തട്ടിപ്പിനുമിരയായ നിക്ഷേപകർ ഏകോപന സമിതി കണ്ണൂർജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി.കെ.പി.ജോളി ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ കൂടത്തിൽ, കൊച്ചിൻ രാജൻ, നോവ ജോൺസൺ, അന്നമ്മ .സി .പോൾ, സുഷമ രാജൻ എന്നിവർ പ്രസംഗിച്ചു. സമരം വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.