Kerala
എസി, സ്മാർട്ട് ടി.വി, സൗണ്ട് സിസ്റ്റം; മലപ്പുറത്ത് 64 ‘ട്രെയിനുകൾ’ ഒരുമിച്ചിറങ്ങുന്നു, അടിമുടിമാറി അങ്കണവാടികൾ

മലപ്പുറം: നഗരസഭ പ്രദേശത്തെ മുഴുവൻ അങ്കണനവാടികളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കി മോഡേൺ സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതി മലപ്പുറത്ത് ആദ്യഘട്ടം പൂർത്തിയായി. അംഗനവാടികളിൽ എയർ കണ്ടീഷണറുകൾ, സ്മാർട്ട് ടിവി, സോഫ്റ്റ് ഫ്ലോറിംഗ്സ്, സ്റ്റുഡൻസ് ഫ്രണ്ട്‌ലി പെയിൻ്റിങ്സ്സ്, ക്രിയേറ്റീവ് സോൺ, സൗണ്ട് സിസ്റ്റം, സ്റ്റോറേജ് ബിന്നുകൾ തുടങ്ങിയവ ഒരുക്കി മുഴുവൻ അങ്കണവാടികളെയും ആധുനിക കാലത്തിനനുസരിച്ച് പരിഷ്കരിക്കുന്ന പദ്ധതിയാണ് മലപ്പുറത്ത് നടപ്പാക്കിയത്.
64 അങ്കണവാടികളുടെയും അകവും പുറവും ഒരേ രീതിയിലുള്ള നിറങ്ങളും ചിത്രങ്ങളും നൽകുകയും, പുറംഭാഗം ട്രെയിൻ ബോഗി മോഡലുമാക്കി മാറ്റി. അങ്കണവാടികൾ ആധുനിക നിലവാരത്തിലാക്കുന്ന രാജ്യത്തെ ആദ്യത്തെ തദ്ദേശ സ്വയംഭരണസ്ഥാപനമായി മലപ്പുറം മാറി.
അങ്കണവാടികളെ കാലാനുസൃതമായി പരിഷ്കരിച്ച് കുട്ടികളുടെ പഠനനിലവാരവും, ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയത്. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് നഗരസഭ ബൃഹത്തായ പദ്ധതി പൂർത്തിയാക്കുന്നത്. നഗരസഭയുടെ സ്വന്തം വിഹിതവും കേന്ദ്രസർക്കാറിന്റെ ഫണ്ടും ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്ഥാപനം അവരുടെ പ്രദേശത്തുള്ള മുഴുവൻ അങ്കണവാടികളിലും എയർകണ്ടീഷൻ സൗകര്യം ഒരുക്കുന്നത്.
ആദ്യഘട്ടം പണി പൂർത്തിയായ ആറ് സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ബഹുജന പങ്കാളിത്തത്തോടുകൂടി വിവിധ കലാരൂപങ്ങൾ ഉൾപ്പെടെയുള്ള സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്.
Kerala
തലയിൽ ചക്ക വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കൽ: തലയിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു.കോട്ടയ്ക്കൽ മിനി റോഡിൽ ഫാറുഖ് കോളേജിന് സമീപം താമസിക്കുന്ന കാലൊടി കുഞ്ഞലവി യുടെ മകൾ ആയിഷ തെസ്നി ( 9) ആണ് മരിച്ചത്. വീട്ടിലെ മറ്റ് കുട്ടികൾക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടയിലാണ് അപകടം.
Kerala
സിനിമകളുടെ വ്യാജപതിപ്പ് തപ്പിയിറങ്ങിയാൽ പണികിട്ടും, ലിങ്ക് തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വ്യാജനും

പത്തനംതിട്ട: ഗൂഗിളിൽ സിനിമകളുടെ വ്യാജപതിപ്പ് തപ്പി ഇറങ്ങുമ്പോൾ സൂക്ഷിക്കുക. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വ്യാജ വെബ്സൈറ്റിലും അറിയിപ്പ്. വ്യാജപതിപ്പുകൾ ഇറക്കുന്ന പ്രധാന വെബ്സൈറ്റാണ് തമിഴ്എംവി (പഴയ തമിഴ്റോക്കേഴ്സ്). ഈ വ്യാജന്റെ പേരിൽ ഒട്ടേറെ വ്യാജസൈറ്റുകൾ വേറെയും പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരത്തിൽ വ്യാജസൈറ്റുകളിൽ കയറി അബദ്ധം പറ്റരുതെന്നാണ് തമിഴ്എംവി സൈറ്റിലും അറിയിപ്പ് നൽകിയിരിക്കുന്നത്.നിലവിൽ സിനിമകളുടെ വ്യാജപതിപ്പുകൾ ഇറക്കുന്ന വെബ്സൈറ്റുകൾ മിക്കതും ബ്ലോക്കുചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഗൂഗിൾ വഴി തിരയുമ്പോൾ തുറക്കാൻ സാധിക്കില്ല. തമിഴ്എംവി തുറക്കണമെങ്കിൽ മിക്ക സമയത്തും വി.പി.എൻ(വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിക്കേണ്ടതായിവരും. ഇത് ഓൺചെയ്താൽ ഇന്റർനെറ്റിൽ കയറുന്ന ആളുടെ ലൊക്കേഷൻ മാറ്റിനൽകാൻ സാധിക്കും.
തമിഴ്എംവിയുടെ നേരിട്ടുള്ള ലിങ്ക് എന്നൊക്കെ പറഞ്ഞാണ് വ്യാജസൈറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പരസ്യങ്ങൾ മാർക്കറ്റുചെയ്യാനാണ് ഇത്തരം സൈറ്റുകൾ ശ്രമിക്കുന്നത്. ഫോണിലെ ഡേറ്റകൾ ചോർത്താനും ചിലർ എത്താറുണ്ട്. ഈ വെബ്സൈറ്റുകളിലെ ലിങ്കുകളിൽ ക്ലിക്കുചെയ്താൽ ചിലപ്പോൾ ഫോൺ ഹാക്കുചെയ്യപ്പെട്ടേക്കാം. ഇത്തരം സൈറ്റുകൾക്കെതിരേയാണ് തമിഴ്എംവി അറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളുടെ വെബ്സൈറ്റിന്റെ വ്യാജപതിപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കൃത്യമായി വിപിഎൻ ഉപയോഗിച്ച് തമിഴ്എംവി സൈറ്റിൽ കേറാൻ ശ്രമിക്കണമെന്നുമാണ് ഇവർ അറിയിപ്പ് നൽകുന്നത്.
Kerala
വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

റാബിസ് വാക്സിൻ എടുത്ത 7 വയസുകാരിയ്ക്ക് പേവിഷബാധ. ഏപ്രിൽ 8 നായിരുന്നു പെൺകുട്ടിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റത്. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപ് കുട്ടിക്ക് പനിവരികയും തുടർന്ന് രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരത്തെ SAT ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്. തൽക്ഷണം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കമുള്ള കാര്യങ്ങൾ എടുക്കുകയും ചെയ്തിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്