ഇരിട്ടി കോളിക്കടവിൽ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ മുൻ ഭര്‍ത്താവ് റിമാൻഡില്‍

ഇരിട്ടി: പായം പഞ്ചായത്തിലെ കോളിക്കടവില്‍ കുട്ടികളുമൊത്ത് താമസിക്കുന്ന പട്ടികജാതി യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ മുൻ ഭർത്താവ് റിജു (39 ) റിമാൻഡില്‍.
വിവാഹ മോചനം നേടിയ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.
യുവതി വീണ്ടും വിവാഹിതയാകാൻ പോകുന്നെന്ന് അറിഞ്ഞ് പ്രതി വീട്ടില്‍ കയറി അക്രമിക്കുക ആയിരുന്നു. കത്തികാട്ടി കൊല്ലുമെന്ന് ഭീഷണി പെടുത്തിയ പ്രതി യുവതിയെ ചവിട്ടി വീഴ്ത്തിയെന്നാണ് പരാതി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇരിട്ടി സി. ഐ ജിജീഷിന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ റെജി സ്കറിയ , സുനില്‍ ജോസഫ് എന്നിവർ ചേർന്ന് വയനാട്ടില്‍ വച്ച് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യക്കാണ് അന്വേഷണ ചുമതല.