ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ..! ‘ദിസ് മൊമന്റ്’ മ്യൂസിക് ആല്‍ബത്തിന് പുരസ്കാരം

ലോസ് ആഞ്ജലീസ് : സംഗീത ലോകത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാര്‍ഡ്സില്‍ തിളങ്ങി ഇന്ത്യ.
മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തി തയ്യാറാക്കിയ ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം സ്വന്തമാക്കി.
തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്, ഗായകന് ശങ്കര്‍ മഹാദേവന്, താളവാദ്യ വിദഗ്ധന്‍ വി സെല്‍വ ഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ദിസ് മൊമന്റ്’ യാഥാര്‍ഥ്യമാക്കിയത്.
സംഗീത സംവിധായകനും ഗ്രാമി പുരസ്കാര ജേതാവുമായ റിക്കി കെജാണ് ഈ സന്തോഷ വാര്‍ത്ത ആദ്യം പങ്കുവെച്ചത്. 66-ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപനം ലോസ് ആഞ്ജലിസിലാണ് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-നാണ് ‘ദിസ് മൊമന്റ്’ എന്ന ആല്‍ബം പുറത്തിറങ്ങിയത്. എട്ട് ഗാനങ്ങളാണ് ഇതിലുള്ളത്.