Kerala
സ്വർണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന സന്ദേശം;യുവതിയ്ക്ക് നഷ്ടമായത് 15.25 ലക്ഷം
![](https://newshuntonline.com/wp-content/uploads/2024/02/portail.jpg)
താമരശ്ശേരി: അമേരിക്കയിൽ നിന്ന് അയക്കുന്ന സ്വർണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് ഐ.ടി. ആക്ട് 66 ഡി വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു.
യുവതിയുടെ അമേരിക്കയിലുള്ള സ്ത്രീസുഹൃത്തിന്റെ ബന്ധുവിന് നൽകാനായി പാക്കേജ് കൈപ്പറ്റണമെന്നാവശ്യപ്പെട്ടാണ് 2023 ഡിസംബർ 26-ന് ഫോണിൽ വാട്‌സാപ്പ് സന്ദേശമെത്തിയത്. വർഷങ്ങൾക്കുമുമ്പ് ഒപ്പം ജോലിചെയ്ത സുഹൃത്താണെന്നു പറഞ്ഞായിരുന്നു വാട്‌സാപ്പ് വഴി ബന്ധപ്പെട്ടത്. ബന്ധു നാട്ടിലില്ലാത്തതിനാൽ ഈങ്ങാപ്പുഴ സ്വദേശിനിയുടെ മേൽവിലാസത്തിൽ പാക്കേജ് അയക്കുമെന്നും ബന്ധു നാട്ടിൽവന്നാൽ നൽകണമെന്നുമായിരുന്നു അറിയിച്ചത്. പാക്കേജ് അയച്ചുകഴിഞ്ഞതായും അതിൽ സ്വർണവും അറുപതിനായിരം യു.എസ്. ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് പിന്നീട് വാട്‌സാപ്പ് കോളെത്തി. പാക്കേജിന്റെ ഫോട്ടോയും അയച്ചുനൽകി.
പിന്നീട് ഡൽഹിയിലെ കൂറിയർ കമ്പനിയിൽ നിന്ന് വിളിക്കുകയാണെന്നു പറഞ്ഞ് ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് അറുപതിനായിരം രൂപയും കൂറിയർ ചാർജായി അടപ്പിച്ചു. പാക്കേജിൽ സ്വർണവും പണവുമാണെന്ന് വ്യക്തമായതായും കസ്റ്റംസ് ക്ലിയറൻസിനും നികുതിയിനത്തിലും മറ്റുമായി വീണ്ടും പണമടയ്ക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു.
പിന്നീട് പതിന്നാല് ലക്ഷത്തോളം രൂപയും കൂറിയർ ഇടപാടിനായി ഏതാനും ഡോളറും വീട്ടമ്മ ഡൽഹിയിലെ കനറാബാങ്കിലെയും ഫെഡറൽ ബാങ്കിലെയും ശാഖകളിലെ അക്കൗണ്ടുകളിലേക്ക് അടച്ചു. തുടർന്നും പത്തുലക്ഷം രൂപകൂടി ആവശ്യപ്പെട്ടതോടെയാണ് താൻ തട്ടിപ്പിനിരയായതായി വീട്ടമ്മയ്ക്ക് സംശയംതോന്നിയത്. തുടർന്ന്, ബാങ്കിൽ ബന്ധപ്പെട്ടതോടെ സംഭവം തട്ടിപ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ ഇവർ പോലീസിൽ പരാതിനൽകുകയായിരുന്നു.
Kerala
പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി
![](https://newshuntonline.com/wp-content/uploads/2022/11/high-court-1-3.jpg)
![](https://newshuntonline.com/wp-content/uploads/2022/11/high-court-1-3.jpg)
കൊച്ചി: പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരന് വിവിധ അസുഖങ്ങള്‍ ഉണ്ടെന്നതും കോടതി കണക്കിലെടുത്തു.
പിതാവിനെ സംരക്ഷിക്കുകയെന്നത് സ്‌നേഹം, നന്ദി, ബഹുമാനം തുടങ്ങിയവയില്‍ നിന്നുമുളവാകുന്ന ധാര്‍മിക ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. മക്കളെ കഷ്ടപ്പട്ടു വളര്‍ത്തുന്ന പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്തവുമാണിത്. മതഗ്രന്ഥങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിയമവ്യവസ്ഥയും മക്കള്‍, പ്രത്യേകിച്ച് ആണ്‍ മക്കള്‍, വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന അടിവരയിടുന്നു. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി.
പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്ന മക്കളില്‍ നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013ല്‍ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം.
Kerala
മകളുടെ ഡബിൾ ബെൽ; വണ്ടി വിട്ടോ അച്ഛാ…കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ ഡ്രൈവറും കണ്ടക്ടറും
![](https://newshuntonline.com/wp-content/uploads/2025/02/achan.jpg)
![](https://newshuntonline.com/wp-content/uploads/2025/02/achan.jpg)
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്ഥിരം ബസ് യാത്രക്കാർക്ക് ഇവർ അച്ഛനും മകളുമെന്നതിനെക്കാൾ ഡ്രൈവറും കണ്ടക്ടറുമാണ്. അച്ഛൻ ഗുരുദേവനഗർ തൈപറമ്പത്ത് ഷൈൻ വളയം പിടിക്കുന്ന സ്വന്തം ബസിലെ കണ്ടക്ടറാണ് എം.കോം. വിദ്യാർഥിയായ മകൾ അനന്തലക്ഷ്മി. ഒന്നരവർഷമായി ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ രാമപ്രിയ ബസിലെ കണ്ടക്ടറാണ് അനന്തലക്ഷ്മി. പുലർച്ചെ 5.30-ന് അച്ഛനോടൊപ്പം ജോലിക്കുപോയാൽ രാത്രി 8.30-ഒാടെയാണ് തിരിച്ചെത്തുക. എം.കോം. കാരിയായ അനന്തലക്ഷ്മി തൃപ്രയാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സി.എം.എ.ക്കും പഠിക്കുന്നുണ്ട്.
അമ്മ നഗരസഭ 43-ാം വാർഡ് കൗൺസിലർ ധന്യാ ഷൈൻ പൂർണപിന്തുണയുമായി കൂടെയുണ്ട്.അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴേ അനന്തലക്ഷ്മി അച്ഛനൊപ്പം ബസിൽ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽനിന്ന് പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെത്തുടർന്ന് ജീവനക്കാരെയും മറ്റും കിട്ടാതെവന്നപ്പോൾ അനന്തലക്ഷ്മി കണ്ടക്ടർ ലൈസൻസ് എടുത്തു. അതോടെ മുഴുവൻസമയ കണ്ടക്ടറായി. 22 വർഷം മുൻപേ ഷൈന് സ്വന്തമായി ബസുണ്ടായിരുന്നു. ആറ് ബസ് വരെയുണ്ടായിരുന്നെങ്കിലും കോവിഡ് വന്നതോടെ എണ്ണം കുറച്ചു. ഇവരുടെ വാർത്തയറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശനിയാഴ്ച രാവിലെ 8.30-ന് കൊടുങ്ങല്ലൂരിൽ ഇരുവരെയും ആദരിക്കും.
Kerala
ടൂറിസം പാക്കേജിന്റെ മറവിൽ തട്ടിപ്പ്; 60-ലധികം പേർക്ക് പണം നഷ്ടമായി
![](https://newshuntonline.com/wp-content/uploads/2025/02/8.jpg)
![](https://newshuntonline.com/wp-content/uploads/2025/02/8.jpg)
കൊച്ചി: ടൂറിസം പാക്കേജിന്റെ മറവിലും കൊച്ചിയിൽ വൻ തട്ടിപ്പ്. കൊച്ചിയിൽ 60-പേരാണ് നിലവിൽ പരാതിയുമായി രംഗത്തുവന്നത്. 50,000 മുതൽ 1.5 ലക്ഷം രൂപവരെ വാങ്ങി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹോട്ടലുകളിൽ ഓഫറിൽ ബുക്കിങ് വാഗ്ദാനം നൽകിയാണ് തട്ടിപ്പിനിരയാക്കിയത്.അംഗങ്ങളാകുന്നവർക്ക് 50,000 രൂപയുടെ സൗജന്യ സ്റ്റേ വൗച്ചർ വാഗ്ദാനം ചെയ്തിരുന്നു. എളമക്കര പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസെടുത്തിരിക്കുന്നത്. ക്ലബ് ഡബ്ല്യു എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവർക്ക് ഓഫറുകളും 50,000 രൂപവരെ സ്റ്റേ വൗച്ചറുമായിരുന്നു വാഗ്ദാനം. ഓൺലൈൻ ഹോട്ടൽ ബുക്കിങ് സൈറ്റുകളിലേതിനേക്കാൾ നിരക്ക് കുറവും വാഗ്ദാനം ചെയ്തിരുന്നു.
പാക്കേജിൽ അംഗങ്ങളായവർക്ക് പലർക്കും ഈ ആനുകൂല്യം കിട്ടിയില്ല. തുടർന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ അരവിന്ദ് ശങ്കർ, ഡയറക്ടർമാരായ മുബനീസ് അലി, പ്രണവ് എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കി കേസെടുത്തു.കിഴക്കമ്പലം സ്വദേശി സി.ആർ. രജത് നൽകിയ പരാതിയിലാണ് നടപടി. സ്റ്റേ വൗച്ചർ നൽകാതെ വന്നപ്പോൾ കമ്പനിയിൽ അടച്ച പണം ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകിട്ടിയില്ല.ഒന്നാംപ്രതിയും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ശങ്കർ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയുമാണെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട ഡയറക്ടർമാരിലൊരാൾ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു