തില്ലങ്കേരി കുടുംബാരോഗ്യകേന്ദ്രം നവീകരണത്തിന് ഭരണാനുമതി

മട്ടന്നൂർ : തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് 62.60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ആദിവാസി വിഭാഗങ്ങൾ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് ഇത്. 2018-ലാണ് ആസ്പത്രിയെ സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആസ്പത്രികളുടെ വികസനത്തിനായി 2022ൽ സർക്കാർ അനുവദിച്ച 11.78 കോടിയിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷന് കൈമാറിയ 6.57 കോടി രൂപയിലാണ് ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തികൾക്കുള്ള തുകയും ഉൾപ്പെട്ടിരിക്കുന്നത്.
സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച് ജനങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞചെലവിൽ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. അറിയിച്ചു.