കിലോയ്‌ക്ക് 29 രൂപ നിരക്കിൽ ‘ഭാരത് അരി’ വിപണിയിലേക്ക്

Share our post

ന്യൂഡൽഹി: കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് ആശ്വാസമായി ഭാരത് അരി. 29 നിരക്കിൽ അരി അടുത്തയാഴ്ച മുതൽ വിപണിയിൽ‌ എത്തിക്കും. നിലവിലുള്ള അരിയുടെ സ്റ്റോക്ക് കണക്കുകൾ അറിയിക്കാൻ വ്യാപാരികളോട് നിർദ്ദേശിച്ചു.

വിലക്കയറ്റവും മറിച്ചുവിൽപ്പനയും നിയന്ത്രിക്കുന്നതിനായാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വ്യാപാരികളും വൻകിട-ചെറുകിട കച്ചവടക്കാരും കണക്ക് നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.

നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ഉടൻ ലഭ്യമാക്കും.

വരുന്ന ആഴ്ച മുതൽ അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി എത്തുകയെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു. പ്രാരംഭ ഘട്ടത്തിൽ ചില്ലറ വിപണിയിൽ വിൽക്കാനായി അഞ്ച് ലക്ഷം ടൺ അരി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!