ഡോ. അമർ രാമചന്ദ്രനും നിഹാൽ അമറിനും പേരാവൂരിന്റെ സ്നേഹാദരം

പേരാവൂർ : റൂട്ട് നമ്പർ 17 എന്ന തമിഴ് ചിത്രത്തിൻ്റെ നിർമാതാവും നായകനുമായ ഡോ. അമർ രാമചന്ദ്രനും മകൻ നിഹാൽ അമറിനും യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് ആദരവ് നല്കി. അമറിൻ്റെ പിതാവും രശ്മി ആസ്പത്രി എം.ഡി.യുമായ ഡോ. വി. രാമചന്ദ്രനെയും ആദരിച്ചു. റൂട്ട് നമ്പർ 17ൻ്റെ വിജയാഘോഷവും നടത്തി.
പേരാവൂർ ഓറ സിനിമാസിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്.പ്രസിഡൻറ് കെ.എം. ബഷീർ, യൂണിറ്റ് വർക്കിംങ്ങ് പ്രസിഡൻ്റ് വി.കെ. വിനേശൻ, സെക്രട്ടറി വി.കെ. രാധാകൃഷ്ണൻ, ട്രഷറർ നാസർ ബറാക്ക, വനിതാ വിംങ്ങ് പ്രസിഡൻ്റ് ദിവ്യ സ്വരൂപ്, ബേബി പാറക്കൽ എന്നിവർ സംസാരിച്ചു.