Kerala
മായം ചേർത്തതാണോ, പിടി വീഴും

ഭക്ഷ്യഉൽപ്പന്നങ്ങൾ ഉപയോഗിച്ച എണ്ണയിലാണോ പാചകം ചെയ്യുന്നത്? പഴകിയ മത്സ്യമാണോ? വിൽപ്പനയ്ക്ക് വച്ചത് ഇതെല്ലാം ഉടനറിയാം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ സഞ്ചരിക്കുന്ന ലാബിലൂടെ. ഭക്ഷ്യസുരക്ഷാ അസി. കമീഷണറുടെ കീഴിലുള്ള ലാബ് ഓരോ മണ്ഡലത്തിലും ഫുഡ് സേഫ്റ്റി ഓഫീസർക്കൊപ്പമാ ണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ബോധവൽക്കരണവും ശുചിത്വ അവബോധവും ‘ഫുഡ് സേഫ്റ്റി ഓൺ വിൽസ് വഴി നൽകുന്നുമുണ്ട്.
പാൽ, മധുരപലഹാരങ്ങൾ, ഭക്ഷ്യഎണ്ണ, പലഹാരങ്ങൾ, മസാല എന്നിവയിൽ അനുവദിക്കുന്നതിലധികം മായം ചേർന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. വാഹനത്തിൽ ലാബ് അസിസ്‌റ്റൻ്റും
ടെക്‌നിക്കൽ അസിസ്റ്റന്റും ഉണ്ടാകും. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എടുത്ത് നൽകുന്ന സാംപിൾ വാഹനത്തിലെ ലാബിൽ പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകും.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഹോട്ടലു കളിലും തട്ടുകടകളിലുമെല്ലാം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നുവെന്ന പരാതിഏറെയാണ്. ഇത് പരിശോധിക്കാൻ സഞ്ചരിക്കുന്ന
ലാബിലെ ടോട്ടൽ പോളാർ കോപൗണ്ട് ഡിറ്റക്ടർ കൊണ്ട് സാധിക്കും. നിമിഷങ്ങൾക്കകം ഇതിന്റെ ഫലം അറിയാം. മത്സ്യസ്‌റ്റാളുകളിൽ വിൽപനയ്ക്കുവെച്ചത് പഴകിയ മത്സ്യ മാണൊയെന്ന് പരിശോധിക്കും.
ഇതോടൊപ്പം മത്സ്യം അഴുകാതിരിക്കാൻ ഫോർമാലിനും അമോണിയയും ചേർത്തിട്ടുണ്ടോയെന്നും പരിശോധിക്കും. പാൽ കേടാകാതിരിക്കാനും കട്ടിയാകാനും സാർച്ച്, യൂറിയ, ഫോർമാലിൻ എന്നിവയെല്ലാം ചേർക്കുന്നുണ്ട്. ഇത് കണ്ടെത്താനുള്ള സോളിഡ്‌സ് നോട്ട് ഫാറ്റ് ടെസ്റ്റ് നടത്താനുള്ള സൗകര്യവും ലാബിലുണ്ട്.
വെള്ളത്തിന്റെ പി.എച്ച് മൂല്യവും മറ്റു രാസവസ്തുക്കളുടെ സാന്നിധ്യവും പരിശോധിക്കുന്നതിനും സംവിധാനമുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ പരിശോധനയിൽ അറിയാം. ഭക്ഷണ പദാർഥങ്ങളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് കളറും പരിശോധിക്കാം തട്ടുകടകളിലും മംഗളുരു ഭാഗത്തു നിന്നും എത്തിക്കുന്ന മത്സ്യങ്ങളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്.
വർഷം 2500 പരിശോധനകൾ നടത്തുന്നുണ്ട്. പഴകിയമത്സ്യം അപ്പോൾത്തന്നെ നശിപ്പിക്കും. ഫോർമാലിനും അമോണിയയും ചേർന്ന മത്സ്യം ജില്ലയിൽ വിൽപ്പനയ്ക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്ത മാക്കുന്നതെന്ന് ഫുഡ് സേഫ്റ്റി അസി. കമീഷണർ കെ. പി മുസ്‌തഫ പറഞ്ഞു.
Kerala
പുതുക്കണോ ഒഴിവാക്കണോ; 15 വര്‍ഷം പിന്നിട്ട വാഹനത്തിന്റെ റിന്യൂവൽ ഫീസ് കേന്ദ്രം എട്ടിരട്ടിയാക്കുന്നു


പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽ നിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും ആക്കാനാണ് കരട് വിജ്ഞാപനം. തുക വർധിപ്പിച്ചുള്ള ഉത്തരവ് മന്ത്രാലയം നേരത്തേ ഇറക്കിയിരുന്നു. കേന്ദ്ര മോട്ടോർവാഹനചട്ടത്തിലെ 81-ാം വകുപ്പ് പ്രകാരമാണ് വർധിപ്പിച്ചത്.
എന്നാൽ അത് ഹൈക്കോടതി മരവിപ്പിച്ചു. അതിനാൽ നിലവിൽ തുക വാങ്ങുന്നില്ല. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ ഈ വർധന നിലവിൽവരുമെന്നാണ് സൂചന. നിലവിൽ 15 വർഷം കഴിഞ്ഞുള്ള വാഹനങ്ങൾ പുതുക്കുമ്പോഴും വിൽപ്പന നടത്തുമ്പോഴും മോട്ടോർവാഹനവകുപ്പ് സത്യവാങ്മൂലം വാങ്ങുന്നുണ്ട്. ‘കോടതി സ്റ്റേ ഉള്ളതിനാൽ നിലവിൽ ഈ തുക വാങ്ങിക്കുന്നില്ല. ഉത്തരവ് നീങ്ങിയാൽ വർധിപ്പിച്ച തുക നൽകാൻ ബാധ്യസ്ഥനാണ്’- എന്നാണ് എഴുതി വാങ്ങിക്കുന്നത്.
15 വർഷം പഴക്കമുള്ള ഇരുചക്ര, സ്വകാര്യ നാലുചക്ര വാഹനങ്ങൾ പുതുക്കുേന്പാൾ റോഡ് നികുതി കൂട്ടുമെന്ന് സംസ്ഥാനസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ നിലവിൽ നൽകുന്ന റോഡ് നികുതിയുടെ പകുതി തുക കൂടി അധികം നൽകണം. അതിനൊപ്പം കേന്ദ്രത്തിന്റെ പുതിയ പുതുക്കൽ ഫീസും വരുന്നതോടെ പഴയ വാഹനങ്ങൾ റോഡിൽനിന്ന് മായുമെന്നാണ് കണക്ക് കൂട്ടുന്നത്.
15 വർഷത്തിനുശേഷം അഞ്ചുവർഷത്തേക്കാണ് സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നത്. അറ്റകുറ്റപ്പണി, പെയിന്റിങ് അടക്കം നല്ലൊരു തുക ചെലവഴിച്ചാണ് ഉടമ അത് പുതുക്കാനായി ഹാജരാക്കേണ്ടത്.
മിനുക്കിയ ഇരുചക്രവാഹനങ്ങൾ ഏപ്രിൽ ഒന്നുമുതൽ രജിസ്ട്രേഷൻ പുതുക്കുമ്പോൾ റോഡ് നികുതി 1350 രൂപ അടയ്ക്കണം. നിലവിൽ 900 രൂപയാണ്. കാറുകൾക്ക് അതിന്റെ ഭാരത്തിനനുസരിച്ച് നിലവിലുള്ള തുകയുടെ പകുതി വില കൂടി അധികം നൽകണം. 6400 രൂപയാണ് അടക്കുന്നതെങ്കിൽ 9600 രൂപയാകും.
Kerala
ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും


വാഹനമോടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും.അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്.
മദ്യപിച്ച് വാഹനം ഓടിച്ചാല്‍
മദ്യപിച്ച് വാഹനമോടിക്കുമ്ബോള്‍ പിടിക്കപ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇതേ കുറ്റം ആവര്‍ത്തിച്ചാലുള്ള പിഴ 1,500 ല്‍ നിന്ന് 15,000 രൂപയായാണ് വര്‍ധിപ്പിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം തടവ്.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ അടക്കണ്ട പിഴ 100 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും വകുപ്പുണ്ട്. കാറുകളിലും മറ്റും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും പിഴ 1,000 രൂപയാണ്.
ഫോണ്‍ ഉപയോഗം
ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗത്തിനും കൂടുതല്‍ പിഴ നല്‍കണം. 500 ല്‍ നിന്ന് 5,000 രൂപയായാണ് പിഴ ഉയര്‍ത്തിയത്.
രേഖകള്‍ ഇല്ലെങ്കില്‍
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ പിഴ 5,000 രൂപയാണ്. നേരത്തെ ഇത് 500 രൂപയായിരുന്നു. വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ 2,000 രൂപ അടക്കേണ്ടി വരും. 200 രൂപയില്‍ നിന്നാണ് 2,000 ആക്കിയത്. അതോടൊപ്പം മൂന്നു മാസത്തെ തടവോ നിര്‍ബന്ധിത സാമൂഹ്യ സേവനമോ ലഭിക്കാനും സാധ്യതയുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ 4,000 രൂപ പിഴയടിക്കും.
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്
വാഹനത്തിന്റെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ലെങ്കില്‍ പിഴ 1,000 രൂപയില്‍ നിന്ന് 10,000 ആയാണ് കൂട്ടിയത്. അല്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ ലഭിക്കും. ബൈക്കില്‍ മൂന്നു പേര്‍ യാത്ര ചെയ്താല്‍ 1,000 രൂപയും അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവക്ക് 5,000 രൂപയും നല്‍കേണ്ടി വരും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കിയാല്‍ പിഴ 10,000 രൂപയാണ്.
കുട്ടി ഡ്രൈവര്‍മാര്‍ക്ക്
പ്രായപൂര്‍ത്തിയാകാത്തവര്‍(18 വയസ്) വാഹമോടിച്ച് പിടിക്കപ്പെട്ടാല്‍ പിഴ 2,500 ല്‍ നിന്ന് 25,000 രൂപയാക്കി വര്‍ധിപ്പിച്ചു. ഒപ്പം മൂന്നു വര്‍ഷം തടവ് ശിക്ഷയും ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും 25 വയസുവരെ ലൈസന്‍സ് നല്‍കാതിരിക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
Kerala
സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നു: ഹൈക്കോടതി


കൊച്ചി: സിനിമയിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നെന്ന് ഹൈക്കോടതി. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.സിനിമകള്‍ വയലന്‍സിനെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും. അത്തരം സിനിമകള്‍ ചെയ്യുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടത്. ഇതിനെ പലപ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന തലത്തിലേക്ക് വ്യാഖ്യാനം ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്