ഹയർ സെക്കൻഡറി അധ്യാപക സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ മുൻഗണന: ഉത്തരവ് പിൻവലിച്ചു

Share our post

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. ഹൈസ്കൂൾ അധ്യാപക-അനധ്യാപക തസ്തികകളിൽ ഉള്ളവർക്ക് ഹയർ സെക്കൻഡറി അധ്യാപക തസ്തികളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ‘സെറ്റ്’ യോഗ്യത മുൻഗണനയായി നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞമാസം പുറപ്പെടുവിച്ച സർക്കാർ ഉത്തരവാണ് പിൻവലിച്ചത്.

ഹയർ സെക്കൻഡറി അധ്യാപക യോഗ്യതയായ ‘സെറ്റ്’ നേടിയവർ ഹൈസ്കൂ‌ൾ തലത്തിൽ ഏറെയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 10 വർഷം സർവീസുള്ളവർക്ക് ഹയർ സെക്കൻഡറി സ്‌ഥാനക്കയറ്റത്തിനു ‘സെറ്റ്’ യോഗ്യതയിൽ ഇളവുണ്ട്. എന്നാൽ സെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മാത്രം 10 വർഷ സർവീസുള്ളവരെ പരിഗണിക്കാനാണ് ഉത്തരവ് വന്നത്. ഈ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് പിൻവലിച്ചതിനെതിരെ ഓൾ കേരള സെറ്റ് ഹോൾഡേഴ്സ് സംഘടന മുഖ്യമന്ത്രിക്കു നിവേദനം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!