കിക്മയില്‍ സൗജന്യ കെ-മാറ്റ് പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മാര്‍ച്ചില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷക്ക് മുന്നോടിയായി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സ്, സൗജന്യ ട്രയല്‍ ടെസ്റ്റ്, ഉത്തരസൂചിക വിശകലനം, റിക്കോര്‍ഡഡ് വീഡിയോ ക്ലാസ്സ്, സ്റ്റഡി മെറ്റീരിയല്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് http://bit.ly/kicma. ഫോണ്‍: 8548618290, 9188001600.