പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 111 വര്‍ഷം കഠിന തടവും പിഴയും

Share our post

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 111 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് നാദാപുരം പോക്‌സോ കോടതി. ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ മരുതോങ്കര സ്വദേശിയെ പോക്‌സോ കോടതി കഠിന തടവിന് ശിക്ഷിച്ചത്.

രണ്ടുവര്‍ഷം മുമ്പ് നടന്ന ക്രൂരപീഡനത്തിലാണ് നാദാപുരം പോക്‌സോ കോടതി വിധി. ക്രിസ്മസ് അവധിക്കാലത്ത്, നാലാംക്ലാസുകാരിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരോട് പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഇയാള്‍ ദേഹോപദ്രവും ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നടത്തിയ അന്യേഷണത്തിലാണ് പീഡന വിവരംപുറത്തറിയുന്നത്.

സാഹചര്യ തെളിവുകളുടെയും ഡി.എന്‍.എ പരിശോധന ഉള്‍പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമായിരുന്നു പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വിചാരണവേളയില്‍ അതിജീവിതയുടെ ഒരു ബന്ധു കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു.കേസ് ഒത്തുതീര്‍പ്പിനായി വീണ്ടും സാക്ഷി വിസ്താരം നടത്താന്‍ പ്രതി ഭാഗം അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല.കേസില്‍ 19 സാക്ഷികളെയും 27 രേഖകളും ഹാജരാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!