ഹിറ്റ് ആൻഡ് റൺ നിയമം: മോട്ടോർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

കണ്ണൂർ : കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘ഹിറ്റ് ആൻഡ് റൺ’ നിയമത്തിനെതിരേ തുടർപ്രക്ഷോഭം ആരംഭിക്കാൻ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട് വർക്കേഴ്സ് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷനിൽ ഓട്ടോ, ടാക്സി ലൈറ്റ്, ഗുഡ്സ്, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി. ഓട്ടോമൊബൈൽ, ഓട്ടോ കൺസൾട്ടന്റ് മേഖലയിലെ തൊഴിലാളികൾ പങ്കെടുത്തു.
ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനംചെയ്തു. കോൺഫെഡറേഷൻ ജില്ലാ ചെയർമാൻ കാരായി രാജൻ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ, എ. പ്രേമരാജൻ, വി.കെ. ബാബുരാജ്, യു.വി. രാമചന്ദ്രൻ. പി. ചന്ദ്രൻ, വി.വി. പുരുഷോത്തമൻ, കെ.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
ആറിന് നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തും. ഏഴിന് പന്തംകൊളുത്തി പ്രതിഷേധത്തോടെ ഒപ്പുശേഖരണം സമാപിക്കും.
10-ന് വിവിധ മേഖലകളിലെ മോട്ടോർ തൊഴിലാളികളുടെ വീടുകളിൽ നിയമത്തിനെതിരേ പ്രതിഷേധ ജ്വാല ഉയർത്താനും കൺവെൻഷൻ തീരുമാനിച്ചു.