പേ-ടി.എം പേയ്‌മെന്റസിന് നിയന്ത്രണവുമായി ആർ.ബി.ഐ

പേ-ടി-എം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർ.ബി.ഐ. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം. ഫെബ്രുവരി 29 മുതൽ പുതിയ നിയന്ത്രണങ്ങൾ പേ-ടി.എം പേയ്‌മെന്റസിന് ബാധകമാകും. പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നും നിർദേശമുണ്ട്.
പേ-ടി.എം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയിൽ നിന്ന് പണം പിൻവലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ബാങ്കിന്റെ യു.പി.ഐ സൗകര്യങ്ങൾ ഉപയോഗിക്കാൻ ഉപയോക്താവിന് കഴിയില്ല. ആർ.ബി.ഐ.യുടെ ചട്ടങ്ങളിൽ പേ-ടി.എം പേയ്‌മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്നും പ്രതിദിനം നിശ്ചയിച്ചിട്ടുള്ള പരിധിവരെ ഇടപാടുകൾ നടത്താനാകുമെന്നും ഉത്തരവിൽ പറയുന്നു. പേ-ടി.എമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, പേ-ടി.എം പെയ്‌മെന്റ് ലിമിറ്റഡ് എന്നിവയുടെ അക്കൗണ്ട് ഇടപാടുകളും ആർ.ബി.ഐ അവസാനിപ്പിച്ചു. ഫെബ്രുവരി 29-നൊ അതിനുമുമ്പോ ആരംഭിച്ച ഇടപാടുകൾ തുടങ്ങി എല്ലാ സെറ്റിൽമെൻ്റുകളും മാർച്ച് 15-നകം അവസാനിപ്പിക്കണമെന്ന് നിർദേശമുണ്ട്.