ഹൈറിച്ചിന്റെ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്തിരുന്നത് ജിപ്ര

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് ബിസിനസ്സുകളുടെ മറവില്‍ 1,630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ തൃശ്ശൂര്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്തിരുന്നത് കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തിലും ഇ.ഡി. അന്വേഷണസംഘം റെയ്ഡ് നടത്തി.
സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിച്ച് ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇ.ഡി. റെയ്ഡിനിടെ ഒളിവില്‍ പോയ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപന്‍, ശ്രീന എന്നിവര്‍ക്കെതിരെ ഇ.ഡി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരുടെ 55 അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപം അന്വേഷണസംഘം മരവിപ്പിച്ചിരുന്നു.