വ്യാപാരികളുടെ കടയടപ്പ് സമരം ഫെബ്രുവരി 13-ന്

കണ്ണൂർ: ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക, വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ച് വ്യാപാര മന്ത്രാലയം രൂപവത്‌കരിക്കുക തുടങ്ങിയ 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്ര നടത്തും.
യാത്രയുടെ സമാപനത്തിൽ അഞ്ച് ലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാപന ദിനമായ ഫെബ്രുവരി 13-ന് സംസ്ഥാന വ്യാപകമായി കട അടക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം.