ആറളം വന്യജീവി സങ്കേതം; വാച്ചർമാർക്ക് ഉടൻ ശമ്പളം നൽകുമെന്ന് ഉറപ്പ്, സമരം പിൻവലിച്ചു

Share our post

കേ​ള​കം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ വാ​ച്ച​ർ​മാ​ർ​ക്ക് ഉ​ട​ൻ ശ​മ്പ​ളം ന​ൽ​കു​മെ​ന്ന ഉ​റ​പ്പി​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നാം തീ​യ​തി സ​മ​ര​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ളെ ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​രു​ന്നു.

ച​ർ​ച്ച​യി​ൽ മു​ഴു​വ​ൻ ശ​മ്പ​ള കു​ടി​ശ്ശി​ക​യും ഫെ​ബ്രു​വ​രി പ​തി​ന​ഞ്ചാം തീ​യ​തി​ക്ക് മു​മ്പാ​യി കൊ​ടു​ത്തു തീ​ർ​ക്കാ​മെ​ന്നും ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്ന മു​ഴു​വ​ൻ ദി​വ​സ​വും മ​സ്റ്റ​ർ​റോ​ൾ ന​ൽ​കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി. നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഹ​രി​ക്കാ​മെ​ന്നും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഫെ​ബ്ര​വ​രി ഒ​ന്നാം തീ​യ​തി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച സ​മ​രം പി​ൻ​വ​ലി​ച്ച​താ​യി ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (എ.​ഐ.​ടി.​യു.​സി) നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ച​ർ​ച്ച​യി​ൽ എ.​ഐ.​ടി.​യു.​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി ജോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി യു. ​സ​ഹ​ദേ​വ​ൻ ,സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം മ​ജും​ദാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!