സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണം പ്രഖ്യാപനം നാലിന്

ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് സമ്പൂര്‍ണ വാതില്‍പ്പടി ശേഖരണം നടത്തിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി തളിപ്പറമ്പ്. ഇതിന്റെ പ്രഖ്യാപനവും ഷീ ലോഡ്ജ് ആന്റ് വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ എം. വി ഗോവിന്ദന് മാസ്റ്റര്‍ എം. എല്‍. എ നിര്‍വഹിക്കും. വര്‍ണ്ണം 2025ന്റെ ഭാഗമായി നിരവധി ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടക്കുന്നത്.