വയനാട്ടിൽ കാട്ടാനയുടെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

മാനന്തവാടി: വയനാട് തോല്‍പ്പെട്ടിയില്‍ എസ്റ്റേറ്റ് കാവല്‍ക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തോല്‍പ്പെട്ടി പന്നിക്കല്ലിലെ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണനെ (65) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാണ് ലക്ഷ്മണന്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുനെല്ലി പോലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.