എൻ.ഐ.ടി. കാലിക്കറ്റ്: എം.ബി.എ. പ്രവേശനം

Share our post

എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റ്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഡി.എം.എസ്.)നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം.ഡ്യുവൽ സ്പെഷ്യലൈസേഷനുകളുള്ള രണ്ട് വർഷത്തെ മുഴുവൻ സമയ പ്രോഗ്രാമിലേക്കാണ് പ്രവേശനം. രണ്ടാം വർഷത്തിൽ വാഗ്ദാനം ചെയ്യുന്ന അഞ്ച് സ്പെഷ്യലൈസേഷനുകളിൽ ഏതെങ്കിലും രണ്ട് മേജർ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം.

(i) ഫിനാൻസ് മാനേജ്‌മെൻറ്

(ii) ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ്

(iii) ഓപ്പറേഷൻസ് മാനേജ്‌മെൻറ്

(iv) മാർക്കറ്റിങ് മാനേജ്‌മെൻറ്

(v) ബിസിനസ് അനലിറ്റിക്സും സിസ്റ്റങ്ങളും

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ ബിരുദം. 2023-ൽ ഐ.ഐ.എം. നടത്തുന്ന സാധുവായ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) സ്കോർ ഉണ്ടായിരിക്കണം. കാറ്റ് സ്കോറും ഡി.എം.എസ്. നടത്തുന്ന വ്യക്തിഗത അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. നിലവിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ അവസാന വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

തൊഴിലുടമകൾ സ്പോൺസർ ചെയ്യുന്ന ഉദ്യോഗാർഥികൾക്കായി ആകെ അഞ്ച് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം നേടിയ ശേഷം സ്പോൺസറിങ് ഓർഗനൈസേഷനിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കാറ്റ്, സി-മാറ്റ് അല്ലെങ്കിൽ തത്തുല്യമായ ദേശീയതല പ്രവേശന പരീക്ഷകളിൽ സാധുവായ സ്‌കോർ ഉള്ള അപേക്ഷകർക്ക് മുൻഗണന നൽകും.

വിവരങ്ങൾക്ക്: dss.nitc.ac.in/somsapp/soms/login.aspx അവസാന തീയതി മാർച്ച് 31. വിവരങ്ങൾക്ക്: www.nitc.ac.in | 0495-2286119 | dms_admission@nitc.ac.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!