പുതുശേരി കാളിക്കുണ്ട് പുഴയിൽ നീന്തൽ പരിശീലനം

പേരാവൂർ: വോയ്‌സ് ഓഫ് കുനിത്തലയും പേരാവൂർ അഗ്നിരക്ഷാസേനയും പുതുശേരി നിവാസികളും കാളിക്കുണ്ട് പുഴയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നീന്തൽ പരിശീലനം തുടങ്ങി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രജീഷ് മമ്പള്ളി അധ്യക്ഷത വഹിച്ചു. കെ.എ. രജീഷ്, രാജീവൻ പൊന്നമ്പത്ത്, പ്രവീൺ കാറാട്ട്, ഷിജു വയലോമ്പ്രൻ, അനൂപ് നാമത്ത്, മനോജ് വളയങ്ങാടൻ, സതീശൻ ചോയിക്കണ്ടി, സന്തോഷ് കാറാട്ട്, ജിത്ത് നന്ത്യത്ത് എന്നിവർ സംസാരിച്ചു.