വനിതാ അണ്ടർ-23 കേരള ടീമിൽ മണത്തണ സ്വദേശിനി നന്ദനയും

തലശ്ശേരി : ഫെബ്രുവരി ഏഴുവരെ ലഖ്നൗവിൽ നടക്കുന്ന ബി.സി.സി.ഐ. വനിതാ അണ്ടർ-23 ഏകദിന ട്രോഫി ക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ സി.കെ. നന്ദനയും എസ്.ആർ. ഉർവശിയും.
മണത്തണ സ്വദേശിനിയായ സി.കെ. നന്ദന ഇടംകൈയൻ ഓഫ് സ്പിന്നറാണ്. അണ്ടർ-16, 19, 23, സീനിയർ വിഭാഗങ്ങളിൽ കേരള ടീമിനെ പ്രതിനിധാനം ചെ യ്തിട്ടുണ്ട്.
മണത്തണ മടപ്പുരച്ചാൽ പടിഞ്ഞാറെ പുത്തലത്ത് ഹൗസിൽ പി.പി. സുരേഷ് ബാബുവിൻ്റെയും കെ. റീനയുടെയും മകളാണ്. വയനാട് സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിൽ മൂന്നാം വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർഥിനിയാണ്.
എസ്. ആർ. ഊർവശി അണ്ടർ-15, 19 കേരള ടീമിൽ അംഗമായിരുന്നു. തലശ്ശേരി ഹൈറൈസ് ഫ്ലാറ്റിൽ രാഹേഷ് കുമാറിൻ്റെയും എ.കെ. സജിതയുടെയും മകളാണ്. ഓപ്പൺ സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്.