കൊട്ടിയൂർ വില്ലേജ് ഓഫീസ് ഉദ്ഘാടനം മൂന്നിന്

കൊട്ടിയൂർ : കാത്തിരിപ്പിന് ഒടുവിൽ പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നു. കെട്ടിത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിക്കും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിക്കും.
നിർമാണം പൂർത്തിയായിട്ടും വൈദ്യുതിയും വെള്ളവും ഇല്ലാതെ മാസങ്ങളാണ് വില്ലേജ് ഓഫീസ് കെട്ടിടം കാടുപിടിച്ചുകിടന്നത്. എന്നാൽ വൈദ്യുതി, വെള്ളം എന്നിവ എടുക്കുന്നതിന് സർക്കാർ തുക അനുവദിച്ചിരുന്നില്ല. ഇതാണ് ഉദ്ഘാടനം മാസങ്ങൾ വൈകാൻ കാരണം. ഡിസംബറിൽ വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിന് സർക്കാർ തുക അനുവദിക്കുകയും വൈദ്യുതി കണക്‌ഷൻ ലഭിക്കുകയുംചെയ്തു. വെള്ളത്തിനായി താത്കാലിക സംവിധാനം ഏർപ്പെടുത്താനാണ് തിരുമാനം.
പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചർ വാങ്ങുന്നതിന് സർക്കാർ തുക അനുവദിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കൊട്ടിയൂർ വില്ലേജ് ഓഫീസ് കെട്ടിടത്തോടൊപ്പം നിർമാണം പൂർത്തിയായ മറ്റ് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നേരത്തെ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് വില്ലേജ് ഓഫീസിനായുള്ള കെട്ടിടം നിർമിച്ചത്.