MATTANNOOR
ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്; പത്തു വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു

മട്ടന്നൂർ : ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം പത്തു വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോളാരി സ്വദേശി അബ്ദുൾ ഖാദറിനെയാണ് മട്ടന്നൂർ അതിവേഗ പോക്സോ കോടതി ജഡജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
2022 നവംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം. കച്ചവടം നടത്തുന്ന പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി ഷീന ഹാജരായി. മട്ടന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ടി.സി രാജീവൻ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
MATTANNOOR
കണ്ണൂർ-മുംബൈ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കണ്ണൂരിൽ എത്തി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.20ന് പുറപ്പെട്ട് 3.10ന് മുംബൈയിൽ എത്തുന്ന തരത്തിലാണ് സമയക്രമം. 3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യൂറോപ്പ്, യു.എസ്.എ വിമാന താവളത്തിലേക്ക് മുംബൈ വഴി കണക്‌ഷൻ സർവീസ് സാധ്യമാകുന്ന തരത്തിലാണ് കണ്ണൂർ മുംബൈ സമയം ക്രമീകരിച്ചിരിക്കുന്നത് എന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു.
MATTANNOOR
വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച് 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട് റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
MATTANNOOR
കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്