Connect with us

MATTANNOOR

പഴശ്ശി: ഒരു മാസത്തിനകം മുഴുവൻ ഭാഗത്തും വെള്ളമെത്തിക്കാനാകുമെന്ന് പ്രതീക്ഷ

Published

on

Share our post

പഴശ്ശി: പദ്ധതിയുടെ കീഴിലുള്ള മാഹി ഉപ കനാൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. കനാലുകളിൽ കൂടിയുള്ള ജലവിതരണം പുനഃസ്ഥാപിക്കുന്നതിൻ്റെ മുന്നോടിയായി ജനുവരി 31ന് വെള്ളം ഒഴുക്കി ടെസ്റ്റ് റൺ നടത്തും. കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയും കാർഷികാഭിവൃദ്ധിക്ക് വഴിവെക്കുമെന്ന നിലയിലും ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്. മാഹി ബ്രാഞ്ച് കനാലിൽ നവീകരണ പ്രവൃത്തി പൂർത്തിയായ 16 കിലോമീറ്റർ ഭാഗം വരെ മാത്രമേ ഇപ്പോൾ വെള്ളം എത്തുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

പാട്യം കൊട്ടയോടി ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കകം വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊട്ടയോടി എൽ.പി. സ്‌കൂളിന് സമീപം കനാൽ നടപ്പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. നേരത്തേയുള്ള പഴകിയ നടപ്പാലം മാറ്റിപ്പണിയുകയാണിവിടെ. പാലം കോൺക്രീറ്റ് പണി ചൊവ്വാഴ്ച നടക്കും.മഹി ഉപ കനാലിന്റെ ഭാഗമായ പാത്തിപ്പാലം അക്വഡക്റ്റിന്റെറെ (നീർപ്പാലം) നവീകരണ പ്രവർത്തനവും ദ്രുതഗതിയിൽ നടക്കുന്നുണ്ട്. രണ്ടര മാസമായി ഇവിടത്തെ പ്രവൃത്തി തുടങ്ങിയിട്ട്.

390 മീറ്റർ നീളമുള്ള നീർപ്പാലത്തിന് 10 മീറ്റർ വീതം നീളമുള്ള 39 സ്‌പാനുകളാണുള്ളത്. 20 സ്പ‌ാനുകളുടെ നവീകരണം പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള 19 സ്പാനുകളുടെ പണി പൂർത്തിയാകാൻ ഒരു മാസത്തോളമെടുക്കും. നീർപ്പാലത്തിലെ തുരുമ്പെടുത്ത് ദ്രവിച്ച കമ്പികൾ മാറ്റിയിട്ട് കോൺക്രീറ്റ് ചെയ്‌ത്‌ ഉറപ്പിച്ചശേഷം പ്ലാസ്റ്റർ ചെയ്യുന്ന പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്.പുഴയൊഴുകുന്ന ഭാഗത്ത് നീർപ്പാലത്തിന് ഉയരം കൂടുതലായതിനാൽ പണിക്ക് കാലതാമസം നേരിടുന്നുണ്ട്. പണി പൂർത്തിയായി ഒരു മാസത്തിനകം ഇതിലൂടെ വെള്ളമൊഴുക്കാനാകുമെന്നാണ് പ്രതീക്ഷ.


Share our post

MATTANNOOR

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ തുടങ്ങും. ഡൽഹിയിൽ നിന്ന് രാത്രി 10.10ന് പുറപ്പെടുന്ന വിമാനം പുലർച്ച 1.20ന് കണ്ണൂരിലെത്തും.തിരികെ രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.25 ന് ഡൽഹിയിലെത്തും. 5300 രൂപ നിരക്കിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് പുനരാരംഭിക്കുന്നത്. നേരത്തെ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ലയന നടപടികളുടെ ഭാഗമായി നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള സർവീസ് അവസാനിപ്പിച്ചതോടെയാണ് കണ്ണൂരിൽ നിന്നുള്ള സർവീസ് ഇല്ലാതായത്.


Share our post
Continue Reading

MATTANNOOR

ക്രിസ്മസ്-പുതുവത്സര ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ

Published

on

Share our post

മട്ടന്നൂർ: ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ. കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് ആഭ്യന്തര സെക്ടറിൽ നിരക്ക് ഇരട്ടിയും രണ്ടിരട്ടിയുമായി.കണ്ണൂർ ഡൽഹി റൂട്ടിലും ക്രിസ്മസ് അവധി സമയത്ത് നിരക്ക് ഇരട്ടിയായി. സാധാരണ 5,300 രൂപ മുതലാണ് കണ്ണൂർ ഡൽഹി സെക്ടറിലെ ടിക്കറ്റ് നിരക്ക്. എന്നാൽ ഡിസംബർ 21 മുതൽ 27 വരെ നിരക്ക് ഇരട്ടിയോളം വരും.

സാധാരണ കണ്ണൂർ ഹൈദരാബാദ് റൂട്ടിൽ 4300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 22ന് 7350, 29ന് 7590 രൂപ മുതലാണ് നിരക്ക്. ഇതേ ദിവസങ്ങളിൽ ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്കും സമാന രീതിയിലാണ് നിരക്ക്.3920 രൂപയാണ് ബെംഗളൂരു കണ്ണൂർ റൂട്ടിൽ സാധാരണ കുറഞ്ഞ നിരക്ക്. എന്നാൽ ഡിസംബർ 28ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിൽ എത്താൻ 8230 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.


Share our post
Continue Reading

MATTANNOOR

ഉയരപാത കീഴടക്കി സുഹൃത്തു​ക്കൾ

Published

on

Share our post

ഉ​രു​വ​ച്ചാ​ൽ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​ത ബൈ​ക്കി​ൽ കീ​ഴ​ട​ക്കി ഉ​രു​വ​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ. ഉ​രു​വ​ച്ചാ​ൽ ശി​വ​പു​രം സ്വ​ദേ​ശി​ക​ളാ​യ മി​ഹാ​ദ്, മു​ബ​ഷി​ർ, ഉ​രു​വ​ച്ചാ​ൽ മ​ണ​ക്കാ​യി​ലെ അ​ഫ്സ​ൽ, കാ​സ​ർ​കോ​ട് പൊ​വ്വ​ൽ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് 19,024 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ല​ഡാ​ക്കി​ലെ ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്.സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് നാ​ലു​പേ​രും ശി​വ​പു​ര​ത്തു​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഇ​ന്ത്യ​യു​ടെ​യും നേ​പ്പാളി​ന്റെ​യും സം​സ്ഥാ​ന ന​ഗ​രി​യും കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. മൗ​ണ്ട് എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​നെ​ക്കാ​ള്‍ ഉ​യ​ര​മു​ള്ള, ഓ​ക്‌​സി​ജ​ന്റെ അ​ള​വ് 43 ശ​ത​മാ​ന​വും താ​പ​നി​ല മൈ​ന​സ് ര​ണ്ട് ഡി​ഗ്രി​യി​ലും താ​ഴെ​യു​ള്ള ഭാ​ഗ​ത്താ​ണ് നാ​ലും പേ​രും ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി എ​ത്തി​യ​ത്. ഉം​ലി​ങ് ലാ ​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​മാ​യ റോ​ഡു​ള്ള​ത്. ചി​ഷും​ലെ​യെ ഡെം​ചോ​ക്കി​നെ ബ​ന്ധി​പ്പി​ക്കു​ന്ന 27 കി.​മീ​റ്റ​ര്‍ റോ​ഡാ​ണി​ത്. ഇ​ത് യ​ഥാ​ര്‍ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ലാ​ണ്. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള സം​ഘ​ര്‍ഷ​ത്തി​ന്റെ പ്ര​ധാ​ന മേ​ഖ​ല​യി​ലാ​ണ്. 70 ദി​വ​സ​മാ​യി തു​ട​ങ്ങി​യ യാ​ത്ര​യി​ൽ ടെ​ന്റ് കെ​ട്ടി​യും മു​റി വാ​ട​ക​ക്കെ​ടു​ത്തു​മാ​ണ് വി​ശ്ര​മം.


Share our post
Continue Reading

Kannur9 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur13 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur13 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR13 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY13 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala14 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY14 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala14 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala14 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala14 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!