ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റൻഡൻ്റ്, നൈറ്റ് വാച്ച്‌മാൻ: അപേക്ഷ നാളെ വരെ മാത്രം

കേരള കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റൻഡൻ്റ്, നൈറ്റ് വാച്ച്‌മാൻ എന്നീ തസ്തികകളിലേക്ക് പി. എസ്. സി നിയമനത്തിന് (കാറ്റഗറി നമ്പർ: 696/2023) അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം.
ഉദ്യോഗാർഥികൾക്ക് ജനുവരി 31 വരെ അപേക്ഷ നൽകാം. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. സൈക്കിൾ ഓടിക്കാൻ അറിയണം.
18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. ഒ.ബി.സി, എസ്. സി, എസ്. ടി, പി. ഡബ്ല്യൂ. ഡി വിഭാഗക്കാർക്ക് ഉളവുണ്ട്. നിയമനം ലഭിക്കുന്നവർക്ക് 16,550 രൂപ മുതൽ 42,950 രൂപ വരെയാണ് ശമ്പളം.
പി. എസ്. സിയുടെ ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in thulasi.psc.kerala.gov.in/thulasi/ വഴി അപേക്ഷ നൽകാം.