സ്‌കൂട്ടറില്‍ മദ്യം കടത്തുകയായിരുന്ന ധര്‍മ്മശാല സ്വദേശി അറസ്റ്റില്‍

Share our post

കണ്ണൂര്‍:സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി ധര്‍മ്മശാല തളിയില്‍ സ്വദേശി അറസ്റ്റില്‍. എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി മേല്‍തളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തറമ്മല്‍ വീട്ടില്‍ കണ്ണന്റെ മകന്‍ ടി.രത്‌നാകരന്‍(51) എന്നയാളെയാണ് തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാര്‍ അറസ്റ്റ് ചെയ്തത്.

മാങ്ങാട്, ധര്‍മ്മശാല, പറശ്ശിനിക്കടവ് ഭാഗങ്ങളിലെ മദ്യവില്‍പന സംലത്തിലെ പ്രധാനിയായ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) രാജീവന്‍ പച്ചക്കൂട്ടത്തില്‍, പ്രിവന്റീവ് ഓഫീസര്‍ കെ.രാജേഷ്, പ്രിവന്റീവ് ഓഫസര്‍ (ഗ്രേഡ്) പി.പി.മനോഹരന്‍, ഉല്ലാസ് ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.റെനില്‍ കൃഷ്ണന്‍, എം.പി.അനു, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു, നേരത്തെയും മദ്യം കടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!