ഇരിട്ടി താലൂക്കിൽ 608 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു

Share our post

ഇരിട്ടി : ഇരിട്ടി താലൂക്കിൽ 608 കുടുംബങ്ങൾക്ക് കൂടി മുൻഗണാ റേഷൻ കാർഡ് അനുവദിച്ചു. മുൻഗണനാ കാർഡ് ലഭിക്കാൻ അർഹരായ 880 കുടുംബങ്ങളെയാണ് കണ്ടെത്തിയിരുന്നത്. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് അലോട്ട്‌മെന്റ അനുസരിച്ച് മുൻഗണനാ കാർഡ് പിന്നീട് അനുവദിക്കും.

നിലവിലുള്ള റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുന്നതിന് ആയിരക്കണക്കിന് അപേക്ഷകളാണ് താലൂക്ക് സപ്ലൈ ഓഫീസിലും മറ്റുമായി ലഭിച്ചിരുന്നത്. കൂടാതെ, മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും നുറുകണക്കിന് അപേക്ഷകൾ ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് തീർത്തും ദരിദ്രരായ കുടുംബങ്ങളിലെ 880 പേരിൽ 608 പേർക്ക് ആദ്യഘട്ടത്തിൽ കാർഡ് അനുവദിച്ചത്.

സണ്ണി ജോസഫ് എം.എൽ.എ. മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ മുഖ്യാതിഥിയായിരുന്നു. എ.കെ.റജീന, കെ.നന്ദനൻ, എൻ.മനോജ്, അനൂപ് കുമാർ മുരിക്കൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!