പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നവംബർ 2023 ഡി. എൽ. എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും സെപ്റ്റംബർ 2023 ഡി എൽ എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും നവംബർ 2023 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
വിശദമായ പരീക്ഷാഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക pareekshabhavan.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയം /സ്ക്രൂട്ടണി എന്നിവക്കുള്ള അപേക്ഷകൾ ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി സമർപ്പിക്കാം.