Kerala
കുട്ടനാടിന്റെ കായല്‍ഭംഗി ആസ്വദിച്ച് സഞ്ചാരികള്‍: രണ്ടിരട്ടി വരുമാനവുമായി വേഗ ബോട്ട് സര്‍വീസ്
ആലപ്പുഴ: കുട്ടനാടിന്റെ കായല്‍ഭംഗി ആസ്വദിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ഒരുക്കിയ കാറ്റമറൈന്‍ വേഗ ബോട്ട് സര്‍വീസ് നാല് വര്‍ഷം കൊണ്ട് നേടിയത് രണ്ടിരട്ടി വരുമാനം. 2020 മാര്‍ച്ച് പത്തിന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈന്‍ വേഗ ബോട്ട് സര്‍വീസ് തുടങ്ങിയത്.
1.90 കോടി രൂപയായിരുന്നു വേഗ നീറ്റില്‍ ഇറക്കിയപ്പോള്‍ ചെലവ്. ഒരു വര്‍ഷം കൊണ്ട് രണ്ട് കോടി പിന്നിട്ട വരുമാനം വരുമാനം രണ്ടിരട്ടിയായി.
സ്വദേശത്തെയും വിദേശത്തെയും വിനോദ സഞ്ചാരികള്‍ വേഗയെ ഇഷ്ടപ്പെടുന്നതും വരുമാനം വര്‍ധിക്കാന്‍ കാരണമായി. വേഗയുടെ എ.സി മുറിയില്‍ 40 പേര്‍ക്കും നോണ്‍ എ.സി.യില്‍ 60 പേര്‍ക്കും യാത്ര ചെയ്യാം. എ.സി ഒരാള്‍ക്ക് 600 രൂപയും നോണ്‍ എ.സി 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ആലപ്പുഴയില്‍ നിന്നും ദിവസവും രാവിലെ 11 മണിക്ക് പുറപ്പെട്ട് പുന്നമട ഫിനിഷിങ് പോയിന്റ്, വേമ്പനാട്ട് കായല്‍, പാതിരാമണല്‍ തുരുത്ത്, മാര്‍ത്താണ്ഡം കായല്‍, സീ ബ്ലോക്ക്, കുപ്പപ്പുറം വഴി വൈകിട്ട് 4 ന് ആലപ്പുഴയില്‍ എത്തിച്ചേരും. കൂടാതെ പാതിരാമണലിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. കൂടാതെ ഉച്ചഭക്ഷണവും ബോട്ടില്‍ നല്‍കും.
വേഗയുടെ യാത്രാ പാക്കേജ് വിനോദസഞ്ചാരികളെ ആകര്‍ ഷിക്കുന്നുണ്ടെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ പറഞ്ഞു. 94000 50325 എന്ന നമ്പറില്‍ വേഗയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
Kerala
ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച്: 74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍കൂടി മദ്യശാലകള്‍ക്ക് ഇളവ് ലഭിക്കും
തിരുവനന്തപുരം: ബിയർ-വൈൻ പാർലറുകൾക്കും ബാറുകൾക്കും ഇളവ് ലഭിക്കാൻ പാകത്തിൽ 74 വിനോദസഞ്ചാരകേന്ദ്രങ്ങൾക്കുകൂടി അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി. കോവളം ഉൾപ്പെടെ നിലവിലുള്ള 14 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് പുറമേയാണിത്. വിനോദസഞ്ചാരവകുപ്പ് മുൻകൈയെടുത്താണ് പുതിയപട്ടിക ഇറക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം ഉൾപ്പെടെ പട്ടികയിലുണ്ട്.പൊന്മുടി, പൂവാർ, കാപ്പിൽ, ഇലവീഴാപൂഞ്ചിറ തുടങ്ങി തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം പുതിയപട്ടികയിലുണ്ട്. സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻവേണ്ടിയാണ് ഉത്തരവിറക്കിയതെന്നാണ് സർക്കാരിന്റെ വാദം.
ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായിട്ടാണ് നടപടി.മദ്യശാലകൾക്കുകൂടി ഇളവുലഭിക്കാൻ പാകത്തിൽ നികുതിവകുപ്പിനെക്കൊണ്ടാണ് ഉത്തരവിറക്കിയത്. ഉത്തരവിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് ഇളവുനൽകാൻ എക്സൈസിന് കഴിയും. രണ്ട് നക്ഷത്രപദവിയുള്ള ഹോട്ടലുകൾക്കും പാർലർ ലൈസൻസ് ലഭിക്കും. മറ്റുസ്ഥലങ്ങളിൽ മൂന്ന് നക്ഷത്രപദവിയുള്ള സ്ഥാപനങ്ങൾക്കുമാത്രമാണ് ലൈസൻസിന് അർഹതയുള്ളത്.
Kerala
249 കായിക താരങ്ങള്‍ക്ക് വിവിധ വകുപ്പുകളില്‍ നിയമനം നൽകി സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം : 249 കായിക താരങ്ങള്‍ക്ക് നിയമനം നൽകി സർക്കാർ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്ക്കും.
ധനസഹായം
2018ലെ പ്രളയക്കെടുതിയില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്ക് വിളമന വില്ലേജിലെ പായം ഗ്രാമപഞ്ചായത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിര്‍മ്മാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും.കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 31.5.2024 ന് വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അശോകന്‍റെ ഭാര്യ റീനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. ഇതേ സംഭവത്തില്‍ മരണപ്പെട്ട റിനീഷിന്‍റെ ഭാര്യ പി.പി ശരണ്യക്കും അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും.
Kerala
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ മലയാളി അറസ്റ്റിൽ
ചെന്നൈ : സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ, മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പൊലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൌണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങി. യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ ഇയാളെ എടുത്തത്. മൊബൈൽ ഫോണുകളും എ.ടി.എം കാർഡുകളും ചെക്ക് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തിയതായും കോയമ്പത്തൂർ പൊലീസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു