Connect with us

Kerala

കീബോർഡിൽ ടൈപ് ചെയ്യുന്നതിനേക്കാൾ മസ്തിഷ്കത്തിന് ​ഗുണം ചെയ്യുക കൈകൊണ്ടെഴുതുമ്പോഴെന്ന് പഠനം

Published

on

Share our post

കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയുമൊക്കെ കണ്ടുപിടിത്തം വലിയമാറ്റങ്ങളാണ് ജീവിതത്തിൽ സൃഷ്ടിച്ചത്. പലരുടേയും എഴുത്തും വായനയുമൊക്കെ ഇത്തരത്തിലുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ആശ്രയിച്ചായി. ടൈപ് ചെയ്തു ശീലിച്ചു തുടങ്ങിയതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാൽ എഴുത്തിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ മസ്തിഷ്കത്തിന്റെ ആരോ​ഗ്യം മെച്ചപ്പടുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.

വേ​ഗത്തിൽ ജോലി തീർക്കാൻ കീബോർഡുകളെ ആശ്രയിക്കുന്നവരാണ് പലരും. പക്ഷേ അതിനുപകരം എഴുതാൻ തീരുമാനിക്കുകയാണെങ്കിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നാണ് നോർവേയിൽ നിന്നുള്ള ഒരുകൂട്ടം ​ഗവേഷകർ വ്യക്തമാക്കുന്നത്. കൈകൊണ്ട് എഴുതുന്നതിലൂടെ അക്കങ്ങൾ ഓർത്തുവെക്കാനും ഓർമശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്ന് ​ഗവേഷകർ പറയുന്നു.

കൈകൊണ്ടെഴുതുന്നത് ശീലമാക്കുന്നതിലൂടെ പുതിയ വിവരങ്ങൾ ശേഖരിക്കാനും ​ഗ്രഹണശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്നും ​ഗവേഷകർ പറയുന്നുണ്ട്. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 36 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്നാണ് ഇതിന് ആസ്പദമായ വിവരങ്ങൾ ശേഖരിച്ചത്.

പഠനസംബന്ധമായ കാര്യങ്ങൾ ഡിജിറ്റൽ പെൻ ഉപയോ​ഗിച്ച് ടച്ച് സ്ക്രീനിൽ എഴുതുകയോ അല്ലെങ്കിൽ കീബോർ‍ഡിൽ ടൈപ് ചെയ്യുകയോ ചെയ്യുന്നവരായിരുന്നു ഇവർ. ഇതിൽ എഴുതുന്നത് ശീലമാക്കിയവരിൽ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തി. ടച്ച് സ്ക്രീനിൽ മാത്രമല്ല പേപ്പറിൽ എഴുതുമ്പോഴും സമാനഫലം തന്നെയാണ് ലഭിക്കുന്നതെന്നും കണ്ടെത്തി.

ടാബ്ലറ്റുകളിൽ എഴുതാനും വായിക്കാനും ശീലിച്ച പുതിയ തലമുറയിലെ കുട്ടികളേക്കുറിച്ചും പഠനത്തിലുണ്ട്. ഇക്കൂട്ടരിൽ സമാനമായ വാക്കുകൾ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു.


Share our post

Kerala

ബി.എഡ്.കോഴ്സിന് പിന്നാലെ എം.എഡും; ഒരുവർഷ എം.എഡ് തിരിച്ചുവരുന്നു

Published

on

Share our post

തൃശ്ശൂർ: പത്തുവർഷം മുൻപ് നിർത്തലാക്കിയ ഒരുവർഷ എം.എഡ്. കോഴ്‌സും തിരികെ വരുമെന്നുറപ്പായി. ഒരുവർഷ ബി.എഡ്. കോഴ്സ് വീണ്ടും തുടങ്ങാനുള്ള നീക്കത്തിനുപിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്‌സിന്റെ നടത്തിപ്പും പാഠ്യപദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ കഴിഞ്ഞവർക്കാണ് ഒരുവർഷം കൊണ്ട് ബി.എഡ്. പൂർത്തിയാക്കാനാവുക. ഇതിന്റെ കരടുനിർദേശം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്‌സുകൾ തുടരുകയും ചെയ്യും. ഇതേപോലെ ഒരുവർഷ, രണ്ടുവർഷ എം.എഡ്. കോഴ്‌സുകളും താമസിയാതെ നിലവിൽവരും.

ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവർക്ക് ഒരുവർഷ എം.എഡിന് ചേരാനാകും. മൂന്നുവർഷ ഡിഗ്രിയും ബി.എഡും ഉള്ളവർക്ക് രണ്ടുവർഷ എം.എഡ്. വേണം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ് നയത്തിന്റെ ലക്ഷ്യം. നാലുവർഷബിരുദത്തിന് തയ്യാറാകുന്ന വിദ്യാർഥികൾക്ക് കൂടുതൽ വർഷം നഷ്ടപ്പെടാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏകവർഷകോഴ്‌സുകൾ തിരിച്ചുവരുന്നതെന്ന് കേരള കേന്ദ്രസർവകലാശാല ഡീൻ ഡോ. അമൃത് ജി. കുമാർ പറഞ്ഞു.


Share our post
Continue Reading

Kerala

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്റ്റേ തുടരും

Published

on

Share our post

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസില്‍ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണ് മൃഗസ്‌നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പില്‍ മൂന്നു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്തണം എന്നുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.


Share our post
Continue Reading

Kerala

മകന് കരള്‍ പകുത്തുനല്‍കി അച്ഛന്‍; ചികിത്സയ്ക്കിടെ രണ്ടുപേരും മരിച്ചു

Published

on

Share our post

കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്.ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം.

ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!