പാലിയേറ്റീവ് വാരാചരണം; അറയങ്ങാട് സ്നേഹഭവനിൽ മെഡിക്കൽ ക്യാമ്പ്

കോളയാട് : പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആസ്പത്രിയും അറയങ്ങാട് സ്നേഹ ഭവനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. സജാദ് 150 ഓളം അന്തേവാസികളെ പരിശോധിച്ചു. അവശ്യ മരുന്ന്, വസ്ത്രം, പലഹാരം, മറ്റ് സാധനങ്ങൾ എന്നിവ വിതരണം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വത്സല, ജയചന്ദ്രൻ, ഫിസിയോതെറാപ്പിസ്‌റ്റ് സിനിയ, സ്റ്റാഫ് നേഴ്സ് അനു മോൾ എന്നിവർ പങ്കെടുത്തു. തുടർന്ന് അന്തേവാസികളുടെ കലാപരിപാടികളും നടന്നു.