വരുന്നത് കേരളം തകരാതിരിക്കാനുള്ള ബജറ്റ്-മന്ത്രി ബാലഗോപാല്‍

Share our post

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ക്കാണു ഇത്തവണത്തെ ബജറ്റില്‍ ഊന്നലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കും. കേരളപ്രിയ ബജറ്റായിരിക്കും. കേരളം തകരാതിരിക്കാനുള്ളതായിരിക്കും ഈ ബജറ്റെന്നും ബാലഗോപാല്‍ വെളിപ്പെടുത്തി.

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, എപ്പോഴാണ് അത് നടപ്പാക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ല. കേന്ദ്രം ഓക്സിജന്‍ എടുത്തുകളയുന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ധനമന്ത്രി  പറഞ്ഞു.

കൂടുതല്‍ സ്വകാര്യനിക്ഷേപം വരുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്ന പദ്ധതിക്കള്‍ക്കായിരിക്കും ഊന്നല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവ് വേണമായിരുന്നുവെന്നും ധനമന്ത്രി അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി നീട്ടിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!