ജെ.ഡി.സി പരീക്ഷ ഏപ്രിൽ മൂന്നിന്

സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷ ബോർഡ് നടത്തുന്ന ജെഡിസി കോഴ്‌സ് പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും.
പരീക്ഷാ ഫീസ് മാർച്ച് ഒന്ന് മുതൽ ഏഴ് വരെ പിഴയില്ലാതെയും 12 വരെ 50 രൂപ പിഴയോട് കൂടിയും സഹകരണ പരിശീലന കേന്ദ്രം/ കോളജുകളിൽ സ്വീകരിക്കും.
വിശദ വിവരങ്ങൾക്ക് സഹകരണ പരിശീലന കേന്ദ്രം/ കോളജുകളുമായി ബന്ധപ്പെടണം. 2024 ജെ. ഡി. സി പരീക്ഷയുടെ വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾക്ക് scu.kerala.gov.in സന്ദർശിക്കുക.