ക്രിസ്മസ് ബംബറിൽ ഒരു കോടിയുടെ രണ്ടാം സമ്മാനം തമിഴ്‌നാട് സ്വദേശിക്ക്

Share our post

കാലടി: ക്രിസ്മസ്-പുതുവർഷ ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊറ്റമത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിക്ക്. തൂത്തുക്കുടി സ്വദേശി ഇൻപു ദുരൈ ആണ് ഭാഗ്യവാൻ. രണ്ടാം സമ്മാനം 20 പേർക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക. കൊറ്റമത്ത് പ്രവർത്തിക്കുന്ന കീർത്തി ഫർണിച്ചർ എന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇൻപു ദുരൈ. അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് നാട്ടിൽ ഉള്ളത്.

സ്റ്റീൽ മേശ നിർമാണത്തിനായി 10 വർഷം മുൻപ് കാലടിയിൽ എത്തിയതാണ്. സ്ഥിരമായി ചെറിയൊരു തുകയ്ക്ക് ലോട്ടറിയെടുക്കാറുണ്ട്. കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നു വാങ്ങി കൊറ്റമത്തുള്ള ലോട്ടറി ഏജന്റ് പൗലോസ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സ്വന്തമായി വീടില്ലാത്ത ദുരൈയുടെ കുടുംബം ക്ഷേത്രത്തിൽ നിന്നു നൽകിയ സ്ഥലത്താണ് താമസിക്കുന്നത്. ചെറിയൊരു വീട് െവക്കണമെന്നും നാട്ടിൽ ബിസിനസ് തുടങ്ങണമെന്നുമാണ് ആഗ്രഹമെന്ന് ദുരൈ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!