അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

കണ്ണൂർ: ജില്ലയിലെ ഇ.എസ്.ഐ ആസ്പത്രി/ ഡിസ്‌പെന്‍സറികളിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളില്‍ നിയമനം നടത്തുന്നു. കോഴിക്കോട് മാങ്കാവുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും.
താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍: 0495 2322339