Connect with us

Kannur

പാലക്കയംതട്ടിൽ ടൂറിസം വന്നു; റിസോർട്ടുകൾ പെരുകി, തോട് ഇല്ലാതായി

Published

on

Share our post

നടുവിൽ: പാലക്കയംതട്ടിൽ വിനോദസഞ്ചാര വികസനങ്ങൾ നടന്നതോടെ അപ്രത്യക്ഷമായി തോട്. പാലക്കയത്തെ ചെറു ചോലക്കാട്ടിൽ ഉറവയെടുത്ത് ചെമ്പേരിപ്പുഴയായി വളപട്ടണം പുഴയിലെത്തിയിരുന്ന തോടാണ് നീരൊഴുക്കില്ലാതെ വരണ്ടുണങ്ങിയത്.

വേനൽക്കാലത്തും വറ്റാതിരുന്ന തോട് നശിച്ചത് അശാസ്ത്രീയമായ വിനോദസഞ്ചാര വികസനം മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുല്ലംവനം കോളനിയിലെ നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് ഈ തോട്ടിലെ നീരൊഴുക്കിനെയാണ്. ജനുവരിയായപ്പോഴേക്കും ഒരു തുള്ളി വെള്ളം പോലുമില്ലാതെ കൽക്കൂട്ടമായി മാറിയിരിക്കുകയാണ് തോടൊഴുകിയിരുന്ന വഴികൾ.

തോട്ടിലെ തന്നെ പുല്ലംവനം ജാനുപ്പാറ വെള്ളച്ചാട്ടം പാലക്കയത്തിന്റെ വിദൂര കാഴ്ചകളെ മനോഹരമാക്കിയിരുന്നു. ഈ വെള്ളച്ചാട്ടം ഇപ്പോൾ ഭംഗിയില്ലാതെ തീർത്തും അപ്രസക്തമായി. കാലവർഷത്തിൽ മാത്രമാണ് തോട്ടിൽ നീരൊഴുക്കുണ്ടാകുന്നത്.

പാലക്കയം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നതാണ് തോടും വെള്ളച്ചാട്ടവും. ഇവിടുത്തെ ഉറവകൾ നശിപ്പിച്ച് കുളം നിർമിച്ച് ഒഴുക്ക് തടയുകയായിരുന്നു ഭൂമി കൈവശപ്പെടുത്തിയവർ. രണ്ട് കുളങ്ങൾ അടുത്തടുത്തായി നിർമിച്ചിട്ടുണ്ട്. ഈ കുളത്തിൽ ഹോസ് പൈപ്പിട്ടാണ് റിസോർട്ടുകളിലെ കുളങ്ങളിലേക്കും മറ്റും വെള്ളമെത്തിക്കുന്നത്. മാവുഞ്ചാലിൽ നിന്ന് നിർമിച്ച റോഡിനുവേണ്ടി തോട് നശിപ്പിച്ച് കെട്ടി ഉയർത്തിയതോടെ ഗതിമുറിഞ്ഞ് വെള്ളമില്ലാതായി. ഇവിടെ നാല് റിസോർട്ടുകൾ അടുത്തടുത്തായി പ്രവർത്തിക്കുന്നുണ്ട്. ഏതാനും റിസോർട്ടുകളുടെ നിർമാണവും നടക്കുന്നുണ്ട്. 3500 അടി ഉയരമുള്ള മലയുടെ മുകളിൽ മുപ്പതോളം കുഴൽക്കിണറുകൾ കുത്തിയിട്ടുണ്ട്. റിസോർട്ടുകളിലെ നീന്തൽക്കുളങ്ങളിലേക്ക് ഉൾപ്പെടെ വൻ ജലചൂഷണം നടക്കുന്നുണ്ട്.

കോടമഞ്ഞും കാറ്റും പോയ് മറഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായതോടെ പാലക്കയത്തെ ആകർഷണങ്ങളായ പുൽമേടും കോടമഞ്ഞും ഇല്ലാതായി.

ആളുകൾ കയറിയിറങ്ങി മേടുകൾ കല്ലുകൾ നിറഞ്ഞ സ്ഥലങ്ങളായി.

ജൈവ വൈവിധ്യങ്ങളും നശിച്ചൊടുങ്ങി.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!