പേരാവൂർ മഹല്ല് കമ്മിറ്റി റിപ്പബ്ലിക് ദിനമാഘോഷിച്ചു

പേരാവൂർ : മുനീറുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.ജുമാ മസ്ജിദ് പരിസരത്ത് രാവിലെ നടന്ന ചടങ്ങിൽ മഹല്ല് വൈസ് പ്രസിഡന്റ് പൊയിൽ ഉമ്മർഹാജി ദേശീയപതാക ഉയർത്തി.മഹല്ല് പ്രസിഡന്റ് യു.വി.റഹീം, ജനറൽ സെക്രട്ടറി കെ. പി.അബ്ദുറഷീദ് , മദ്റസ കൺവീനർ ബി. കെ. സകരിയ്യ, പള്ളി കൺവീനർ പി.അസ്സു, ശിഹാബുദ്ദീൻ സഅദി, കെപി.സകരിയ്യ, പി.അസ്അദ്, യു.കെ.അദ്നാൻ, പി.ശസിൻ എന്നിവർ സംബന്ധിച്ചു.