വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ

വയനാട്: വയനാട് പൊഴുതനയിൽ 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പൊഴുതന അച്ചൂർ സ്വദേശി രാജശേഖരനാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി.
പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 11, 12 വകുപ്പുകളും, ഐ.പി.സി നിയമത്തിലെ 354 A വകുപ്പും ചുമത്തി വൈത്തിരി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.