മെത്താം ഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ : മാരക മയക്കുമരുന്നായ മെത്താം ഫിറ്റാമിനും കഞ്ചാവുമായി തളിപ്പറമ്പ് മുക്കോലയിലെ പി. നദീറിനെ(28) എക്‌സൈസ് പിടികൂടി.കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി.ജനാർദ്ദനനും പാർട്ടിയുമാണ് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന നദീറിനെ പിടികൂടിയത്.അഞ്ച് ഗ്രാമോളം മെത്താഫിറ്റാമിനും ഒരു പാക്കറ്റ് കഞ്ചാവും നദീറിന്റെ കയ്യിൽ നിന്ന് പിടികൂടി കേസെടുത്തു.
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ നദീർ ബെംഗ്ലൂരിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂർ ജില്ലയുടെ പല ഭാഗത്തും കൂടിയ വിലക്ക് ചില്ലറ വിൽപന നടത്തുകയാണ് പതിവ്. പെൺകുട്ടികളടക്കം നിരവധി വിദ്യാർത്ഥികളെയും യുവാക്കളെയും ഇയാൾ മയക്കുമരുന്നിന്റെ ചതിയിൽ പെടുത്തിയിട്ടുണ്ട്.
എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫിസർ നിസാർ കൂലോത്ത്, വി.കെ. വിനോദ്, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സി.ജിതേഷ് , സിവിൽ എക്‌സൈസ് ഓഫിസർ കെ.സനീബ് , പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.