Connect with us

Kannur

ആപ്പ് വഴിയുള്ള വായ്പ ‘ആപ്പായി”; മിണ്ടാതിരിക്കരുതെന്ന് പൊലീസ്

Published

on

Share our post

കണ്ണൂർ: മൊബൈൽ ആപ്പ് വഴി ലോൺ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന പരാതി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അശ്ലീലമായി മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

തുടർന്നാണ് യുവാവ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി പരാതി നൽകിയത്. ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ബാങ്കുകളിലുള്ള അധികം നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വൻതുക തിരിച്ചടച്ചാലും നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള സന്ദർഭങ്ങളിൽ, കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിൽ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിൽ വിവരമറിയിക്കുക. അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക.

 

ഓൺലൈൻ തട്ടിപ്പുകൾക്ക് കുറവില്ല

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടുകയാണ്. ഓരോ ദിവസവും പല രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതാണ്.

സഹോദരന്റെ ഫോട്ടോ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് പരാതിക്കാരിയുടെ കൈയിൽ നിന്നും 14000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. സഹോദരൻ ആണെന്ന വ്യാജേന പരാതിക്കാരിയെ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.

മറ്റൊരു പരാതിയിൽ മകൻ മൊബൈലിൽ സൗജന്യ ഫയർ ഗെയിം ഡൗൺലോഡ് ചെയ്ത് കളിച്ചതിനെ തുടർന്ന് പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 20767 രൂപ നഷ്ടമാവുകയായിരുന്നു. ഇരുപരാതികളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.


Share our post

Kannur

കണ്ണൂർ നീർച്ചാൽ സ്വദേശി ദുബായിൽ മരിച്ചു

Published

on

Share our post

കണ്ണൂർ: ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി മരിച്ചു. നീർച്ചാലിയൻസ് യു.എ.ഇ മെമ്പറും ദുബായ് സിറ്റി മക്കാനിയിലെ സ്റ്റാഫുമായ നീർച്ചാൽ പാലത്തിന് സമീപത്തെ സി.എച്ച് അഫ്സൽ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മക്കളുമുണ്ട്. സഹോദരങ്ങൾ:  മഷൂദ് നീർച്ചാൽ (അബുദാബികണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി),നജീബ്, സാജിദ് , ഫർസാന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.


Share our post
Continue Reading

Kannur

കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാ​ഗ്രത

Published

on

Share our post

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് മറ്റന്നാൾ രാത്രി 11.30 മണി വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടൽ ആക്രമണത്തിന് സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Trending

error: Content is protected !!