കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് 24 സ്പെഷൽ ട്രെയിനുകൾ

തിരുവനന്തപുരം: അയോധ്യയിലേക്ക് കേരളത്തിൽ നിന്നു 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ. വിശ്വാസം എന്ന അർഥത്തിലാണ് അയോധ്യയിലേക്ക് ആസ്ഥാ എന്ന പേരിൽ ട്രെയിനുകൾ ഓടിക്കുന്നത്.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. ജനുവരി 30നാണ് ആദ്യ സർവീസ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബി.ജെ.പി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് ആസ്ഥാ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർത്തിയത്. രാജ്യത്ത് 66 ആസ്ഥാ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.