Connect with us

Kannur

കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയിൽ

Published

on

Share our post

കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ നൽകും.

വ്യക്തിഗത ഗുണഭോക്താക്കൾക്ക് നാൽപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ നാൽപ്പത് ശതമാനം സാമ്പത്തിക സഹായവും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും.

ഫെബ്രുവരി ഒന്ന് മുതൽ agrimachinery.nic.in/index മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഗ്രൂപ്പിൽ കുറഞ്ഞത് എട്ട് അംഗങ്ങൾ എങ്കിലും ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൃഷിഭവൻ എന്നിവയുമായി ബന്ധപ്പെടുക.ഫോൺ: 0471 2306748, 0477 2266084, 0495 2725354


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.ന​ടു​വി​ൽ: യു.​കെ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യോ​ര​ത്തെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ലെ ഒ​രു പ്ര​തി​യെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ്റാ​രി​ക്ക​ല്‍ സ്വ​ദേ​ശി​യും ദ​ക്ഷി​ണ ക​ന്ന​ട ഉ​പ്പി​ന​ങ്ങാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ നി​തി​ന്‍ പി. ​ജോ​യി (37)യെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എം.​പി ഷാ​ജി അ​റ​സ്റ്റു​ചെ​യ്ത​ത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!