പാലം നിർമാണം; ചാലയിൽ ഗതാഗത നിയന്ത്രണം

Share our post

ചാല : ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാല ബൈപ്പാസിൽ പാലം നിർമിക്കുന്നതിനാൽ താഴെ ചൊവ്വ-നടാൽ ബൈപ്പാസിലൂടെയുള്ള രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു. 31-ന് രാത്രി വരെ ഇത് തുടരും.

രാത്രി ഒൻപത് മുതൽ രാവിലെ ആറുവരെയാണ് നിർമാണം നടക്കുന്നത്. ഈ സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കണ്ണൂരിൽനിന്ന് വരുന്ന വാഹനങ്ങൾ പഴയ ദേശീയപാതയായ താഴെ ചൊവ്വ-തോട്ടട -നടാൽ വഴി പോകണം. മിംസ് ആസ്പത്രിക്കും ബേബി മെമ്മോറിയൽ ആസ്പത്രിക്കും സമീപത്തായി ചാല തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകാനാണ് പാലം നിർമിക്കുന്നത്. ഭാരമേറിയ യന്ത്രങ്ങൾ കൊണ്ടുള്ള നിർമാണം റോഡിൽ നടക്കും. ഇതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!