ഉളിക്കലിൽ ഗതാഗത നിയന്ത്രണം

ഉളിക്കൽ: വയത്തൂർ ഊട്ടുത്സവം പ്രമാണിച്ച് ഉളിക്കൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. ക്ഷേത്രവും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.
ബുധനാഴ്ച രാത്രി താലപ്പൊലി ഘോഷയാത്ര നടക്കുന്നതിനാൽ ഇരിട്ടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മണ്ഡപപറമ്പ്-കേയാപറമ്പ് വഴി തിരിച്ചുവിടും. നിയന്ത്രണവുമായി സഹകരിക്കണമെന്ന് ഉളിക്കൽ ഇൻസ്പെക്ടർ സുധീർ കല്ലൻ അറിയിച്ചു.