Kannur
അപേക്ഷ ഫോറങ്ങള്‍ മലയാളത്തില്‍ നല്‍കണം;ജില്ലാതല ഏകോപന സമിതി യോഗം

കണ്ണൂര്‍:പൊതുജനങ്ങള്‍ക്ക് നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ നിര്‍ബന്ധമായും മലയാളത്തില്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളെക്കൂടി പരിഗണിച്ച് ഇത് ദ്വിഭാഷയില്‍ അച്ചടിക്കാവുന്നതാണെന്നും യോഗത്തില്‍ ഔദ്യോഗിക ഭാഷാവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി. ആര്‍ കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകളും നിര്‍ബന്ധമായും മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കണം. ഓഫീസ് സീലുകള്‍ മലയാളത്തിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും.
ഭാഷ ശൈലി ഏകീകരിക്കാന്‍ സര്‍ക്കാര്‍ മലയാള ലിപി പരിഷ്‌ക്കരണം നടത്തിയിട്ടുണ്ട്. ഏകീകരിച്ച ലിപിയുടെ പ്രയോഗം കമ്പ്യൂട്ടറുകളില്‍ സാധ്യമാക്കുന്നതിന് പുതുതായി പത്ത് മലയാളം ഫോണ്ടുകള്‍ക്കും രൂപം നല്‍കി.
നിലവില്‍ ജില്ലയിലെ ഭൂരിഭാഗം ഓഫീസുകളിലും ഫയലുകള്‍ നൂറുശതമാനം മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്.
ഔദ്യോഗിക ഭാഷാ ഉപയോഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്നും യോഗം വിലയിരുത്തി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ ഭാഷാമാറ്റ പുരോഗതി, വകുപ്പുതലയോഗങ്ങള്‍, മലയാള ദിനാഘോഷം, ഭരണഭാഷാ വാരാഘോഷം എന്നിവ അവലോകനം ചെയ്തു . ഹുസൂര്‍ ശിരസ്തദാര്‍ പി. പ്രേംരാജ് അധ്യക്ഷത വഹിച്ചു. ഹെഡ് ക്ലര്‍ക്ക് പി. പി ഷലീഷ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Kannur
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് മറ്റന്നാൾ രാത്രി 11.30 മണി വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടൽ ആക്രമണത്തിന് സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.
Breaking News
കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.
Kannur
പുതിയ സി.പി.എം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം

കണ്ണൂർ: പുതിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. ഇന്ന് രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, മുൻ എം.എൽ.എമാരായ ടി.വി രാജേഷ്, എം. പ്രകാശന്‍ എന്നിവർക്കാണ് മുന്‍തൂക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഒഴിവുവന്നത്. കെ.കെ രാഗേഷോ ടി.വി രാജേഷോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയാല്‍ ജില്ലയിലെ പാര്‍ട്ടി നേതൃസ്ഥാനത്ത് അത് തലമുറമാറ്റത്തിനാണ് വഴിവെക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്